പറവൂർ ബാബുവിന്റെ 50-ാമത് പുസ്തകം
തെരഞ്ഞെടുത്ത കവിതകൾ – മഞ്ഞവീട്ടിലെ ബുദ്ധൻ പ്രകാശനം ചെയ്തു. കെടാമംഗലം എൽപിഎസ് ൽ വച്ച് നടന്ന സമ്മേളനത്തിൽ വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ മാല്ല്യങ്കര എസ്എൻഎം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്, ജിത നൽകിയാണ് പ്രകാശനം ചെയ്തത്.
ഡോ. ജിത ടി.എച്ച്. പുസ്തക പരിചയം നടത്തി. പുകസ മേഖല പ്രസിഡന്റ് ടൈറ്റസ് ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു . വി.എസ്. സന്തോഷ്, ടി.ആർ വിനോയ് കുമാർ, സുകുമാരൻ പി.പി, പറവൂർ ബാബു, ജയകുമാർ ഏഴിക്കര, വി.എസ്. അനിൽ, നന്ദ കെ.ബി. എന്നിവർ സംസാരിച്ചു. പുരോഗ മന കലാസാഹിത്യ സംഘവും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രണത ബുക്സ് ആണ് പ്രസാധകർ. 444 പേജുകളിൽ പറവൂർ ബാബുവിൻ്റെ തിരഞ്ഞെടുത്ത 225 കവിതകളാണ് മഞ്ഞവീട്ടിലെ ബുദ്ധൻ്റെ ഉള്ളടക്കം