വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ശ്വാസകോശത്തേയും കിഡ്നിയേയും രോഗം ബാധിച്ചതിനാൽ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആശുപത്രി മുറിയിൽവെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയിൽ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.