സമരം ചെയ്യുന്ന ആശാവർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യവകുപ്പ്

Kerala Uncategorized

തിരുവനന്തപുരം : ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് സർക്കാരും നടപടി തുടങ്ങുന്നത്.

പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *