കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala Uncategorized

കോഴിക്കോട്: കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലെ കിടപ്പ് മുറിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. മൃ‍ത​ദേഹം കണ്ടെത്തിയയുടനെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു.

വടകര പൊലീസ് സംഭവ സ്ഥലത്തെത്തി മൃ‍തു​ദേഹം ഇന്നലെ രാത്രി തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. മരണകാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *