കൊച്ചി: ഹെർബാലൈഫ്, ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയസ്വാളുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്തെ മുൻനിര കായിക മത്സര രംഗത്ത് പോഷകാഹാര ലഭ്യതയിലുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള ഹെർബാലൈഫ് ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം.
മികവുറ്റ കായിക താരങ്ങൾക്ക് വർഷങ്ങളായി പിന്തുണ നൽകുന്ന ഹെർബാലൈഫ്, അവർക്ക് ഇതിനാവശ്യമായ പോഷകവിഭവങ്ങൾ ലഭ്യമാക്കുന്നുണ്ട്. ആരോഗ്യം, പോഷകാഹാരം. സാമൂഹിക ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കായിക രംഗത്തിനുള്ള പ്രാധാന്യത്തിൽ ഹെർബാ ലൈഫിന്റെ വിശ്വാസത്തെ ജയ്സ്‌വാളുമായുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുകയാണ്. ലോകമെമ്പാടുമുള്ള 150ലധികം കായിക താരങ്ങളുടെയും ടീമുകളുടെയും ലീഗ് മത്സരങ്ങളുടെയും പ്രായോജകരാണ് ഹെർബാലൈഫ്