കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിർത്തിവെയ്ക്കാനാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്.
കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പ് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കും
