കൊച്ചി: എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയായതും സ്വയം വരുത്തിവെച്ച ദുർഗതിയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ് ഞങ്ങൾ രാജി ആവശ്യപ്പെട്ടപ്പോൾ ചെയ്തിരുന്നുവെങ്കിൽ ഇത്ര മോശം സാഹചര്യത്തിൽ ചാക്കോയ്ക്ക് പടിയിറങ്ങേണ്ടി വരില്ലായിരുന്നു. സംസ്ഥാനത്ത് എൻസിപിയ്ക്കുള്ളിൽ കലഹം ഉണ്ടാക്കിയത് തന്നെ അധികാരത്തിനു വേണ്ടിയുള്ള ചാക്കോയുടെ വക്രബുദ്ധിയായിരുന്നു. ഇപ്പോൾ ചാക്കോ പിൻവാങ്ങിയിരിക്കുന്നത് തന്നെ മറ്റു മാർഗ്ഗങ്ങളില്ലാതെ വന്നപ്പോഴാണ്. അവസാന നാളുകളിലൂടെയാണ് എൻസിപി-എസ് കടന്നുപോകുന്നത്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതോടെ എൻസിപി-എസിന്റെയും കാലാവധി അവസാനിക്കും. അതേപോലെ, പി എസ് സി നിയമന കോഴയിൽ പി.സി ചാക്കോയുടെ പങ്ക് സംബന്ധിച്ചതിൽ തുടർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി ചാക്കോയുടെ ദുർഗതി സ്വയം വരുത്തിവെച്ചത്: എൻ എ മുഹമ്മദ് കുട്ടി
