കൊച്ചി: ലോകത്തെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്മെന്റ്സ് (BSE: 522074 NSE: ELGIEQUIP) തങ്ങളുടെ നൂതന കംപ്രസ്ഡ് എയര്‍ സ്റ്റബിലൈസേഷന്‍ ടെക്നോളജി അവതരിപ്പിച്ചു. കാര്യക്ഷമതയില്ലായ്മ, അടിക്കടിയുണ്ടാകുന്ന ലോഡ്, അണ്‍ലോഡ് സൈക്കിളുകളാല്‍ സംഭവിക്കുന്ന അമിത തേയ്മാനം എന്നിങ്ങനെ കംപ്രസറിന്റെ സ്ഥായിയല്ലാത്ത പ്രകടനത്തിന് കാരണമാകുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുക എന്നതാണ് സ്റ്റബിലൈസര്‍ സിസ്റ്റം ലക്ഷ്യമിടുന്നത്. പ്ലാന്റുകളില്‍ കംപ്രസറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
വ്യാവസായിക സംവിധാനങ്ങളില്‍ കംപ്രസര്‍ കപ്പാസിറ്റിയും പ്ലാന്റ് എയര്‍ ഡിമാന്റും തമ്മിലുള്ള അന്തരം തനതായി വ്യത്യാസപ്പെട്ടിരിക്കും. ഇത് കംപ്രസര്‍ അസ്ഥിരമകുന്നതിലേക്ക് നയിക്കും. റിസര്‍വോയിര്‍ വോളിയം ഉയര്‍ത്തുക, കട്ട് ഇന്‍, തട്ട് ഔട്ട് പ്രഷര്‍ അലര്ട്ട്്സ്, വേരിയബിള്‍ ഫ്രീക്വന്‍സി ഡ്രൈവ്സ് (വിഎഫ്ഡി) ചേര്‍ക്കുക തുടങ്ങിയ പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന പരിഹാര മാര്‍ഗങ്ങള്‍ പലപ്പോഴും ഫലപ്രദമാകാറില്ല. മാത്രവുമല്ല ഇവ പലപ്പോഴും പ്രവര്‍ത്തനച്ചിലവ് ഉയര്‍ത്തുകയും പുതിയ മറ്റ് പരിമിതികള്‍ ഉയര്‍ന്നുവരുന്നതിന് കാരണമാവുകയും ചെയ്യുന്നു.
റീസര്‍ക്കുലേറ്റ് ആന്റ് റിക്കവര്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റബിലൈസര്‍ സിസ്റ്റം തയ്യാറാക്കിയിരിക്കുന്നത്. നിയന്ത്രിത റീസര്‍ക്കുലേഷന്‍, റിക്കവറി ടെക്നിക്കുകളിലൂടെ പ്ലാന്റിന്റെ എയര്‍ ഡിമാന്റിനൊപ്പം കംപ്രസറിന്റെ ശേഷി അനുയോജ്യമാം വിന്യസിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വായു സഞ്ചാരത്തിന് സ്ഥിര നല്‍കിക്കൊണ്ട് ലോഡ്, അണ്‍ലോഡ് സൈക്കിളുകള്‍ സ്റ്റെബിലൈസര്‍ സിസ്റ്റം ഏറ്റവും കുറഞ്ഞ തോതിലേക്ക് എത്തിക്കും. ഇതിലൂടെ ഉപകരണങ്ങള്‍ക്ക് ദീര്‍ഘമായ ജീവിതകാലയളവ്, മിതമായ ഊര്‍ജ ഉപഭോഗം, 15%ത്തോളം ഊര്‍ജലാഭം തുടങ്ങിയ നേട്ടങ്ങള്‍ ഇതിലൂടെ ഉറപ്പാക്കുന്നു. ഊര്‍ജ സംരക്ഷണത്തിന് അനുയോജ്യമായതും തേയ്മാനം കുറഞ്ഞതുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സ്റ്റെബിലൈസര്‍ ഗ്ലോബല്‍ സസ്റ്റയിനബിലിറ്റി ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. പരിസ്ഥിതിക്ക് അനുയോജ്യമായതും ചിലവ് ചുരുങ്ങിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള മാറ്റമാണ് വ്യവസായ പ്ലാന്റുകളില്‍ ഇവ സജ്ജീകരിക്കുന്നതിലൂടെ ഉണ്ടാവുക – എല്‍ജി എക്വുപ്മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജയ്റാം വരദരാജ് പറഞ്ഞു.
എയര്‍ ഫ്ളോ സന്തുലിതമാക്കുന്നതിനായും ഊര്‍ജ നഷ്ടം പരിമിതപ്പെടുത്തുന്നതിനുമായി സ്റ്റെബിലൈസേഷന്‍ സോണുകളും ലോ പ്രഷര്‍ റിക്കവറി ടെക്നിക്കുകളും സജ്ജമാക്കിയിരിക്കുന്നു. പ്രിസിഷന്‍ എഞ്ചിനീയറിംഗിലൂടെ പരമാവധി വിശ്വസനീയമായ സിസ്റ്റം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു – എല്‍ജി എക്വുപ്മെന്റ്സ് ലി. ഡയറക്ടര്‍ ടെക്നോളജി ഡോ. വേണു മാധവ് പറഞ്ഞു.
ലോകത്തുടനീളം സ്റ്റൈബിലൈസര്‍ സിസ്റ്റം രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാണ്.
* ലൈറ്റ് വേര്‍ഷന്‍: ഫീല്‍ഡ് ഫിറ്റ്മെന്റിനായി രൂപകല്‍പ്പന ചെയ്തവ. വിശ്വസനീയവും ഊര്‍ജലാഭം ഉറപ്പുനല്‍കുന്നു.
* ഹെവി വേര്‍ഷന്‍: ഫാക്ടറിക്ക് അനുയോജ്യമായവ. മികച്ച ഊര്‍ജ്ജ സമ്പാദ്യവും സമഗ്രമായ സ്ഥിരതയും.
സ്റ്റെബിലൈസറിന്റെ നൂതനമായ രൂപകല്‍പ്പനയും നിയന്ത്രണ രീതിശാസ്ത്രവും ലോകമെമ്പാടുമുള്ള പേറ്റന്റ് സ്വായക്തമാക്കിയിട്ടുണ്ട്.
ഇത് കംപ്രസ്ഡ് എയര്‍ ടെക്നോളജിയിലെ മുന്നേറ്റം തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.elgi.com .സന്ദര്‍ശിക്കുക.