okഎറണാകുളം പറവൂരില്‍ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായത് 800ലധികം പേര്‍. ജനസേവാ സമിതി ട്രസ്റ്റ് വഴിയാണ് ഇവര്‍ പണം നല്‍കിയത്.പരാതിക്കാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പണം തിരികെ കിട്ടുന്നതിനായി കോടതിയെ സമീപിക്കാനാണ് തീരുമാനം.
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പണം നഷ്ടമായവര്‍ ഒരുമിച്ച് എത്തിയാണ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുവരെ 800 ലധികം പരാതികള്‍ ലഭിച്ചു. പറവൂര്‍ ജനസേവ സമിതി ട്രസ്റ്റ് മുഖേനയാണ് മേഖലയിലുള്ളവര്‍ പണം നല്‍കിയത്. പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
ജനസേവന ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്നു. ട്രസ്റ്റ് സെക്രട്ടറി സി.ജി. മേരി, ചെയര്‍മാന്‍ ഡോ. എന്‍. മധു, ഒപ്പം ബാങ്ക് ജോയിന്റ് അക്കൗണ്ടില്‍ പേരുള്ള ഡോ. കെ. ശശിധരന്‍, തുടങ്ങിയവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.ട്രസ്റ്റിനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് പരാതിക്കാരുടെ തീരുമാനം