കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

Breaking Kerala Local News

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ട് എന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു.

വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *