കോട്ടയം: ഭാവി കേരളത്തിന്റെ വികസനരേഖയായി മാറാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ.
മുണ്ടക്കൈ ചൂരല്‍ മലയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമായി വരുമെന്ന് പറയുന്നുണ്ട്. പക്ഷേ വെറും 750 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. പക്ഷേ ലൈഫ് മിഷന്റെ സ്ഥിതി എന്താണ് എത്ര വീടുകളാണ് ഫണ്ടിനായി കാത്തിരിക്കുന്നത്.
തിരുവനന്തപുരം കോഴിക്കോട് മെട്രോ റെയില്‍വേകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നു പറയുന്നു. ഇത് ആത്മാര്‍ത്ഥമായി ആയിരുന്നുവെങ്കില്‍ എന്നേ ചെയ്യേണ്ടതായിരുന്നു.വരുമാനത്തിനായി അമിതമായി നികുതി വര്‍ദ്ധിപ്പിച്ച് ഇതിന്റെ ഭാരം ജനങ്ങളിന്മേല് ചുമത്തി. നികുതി പിരിവില്‍ നേട്ടം കൈവരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.