നെൻമാറ ഇരട്ടക്കൊലക്കേസ്; ഇരുവരെയും കൊന്നത് താൻ തന്നെയെന്നും അതില്‍ പശ്ചാത്താപമില്ലെന്നും ചെന്താമര

Kerala Local News

പാലക്കാട്: ഇരട്ടക്കൊല നടത്തിയത് താൻ തന്നെയാണെന്നും അതില്‍ പശ്ചാത്താപമൊന്നും ഇല്ലെന്നും പ്രതി പറഞ്ഞു. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു കൊലയാളിയുടെ പ്രതികരണം. കുറ്റബോധമില്ല, എന്റെ കുടുംബത്തെ നശിപ്പിച്ചു. 2010 ല്‍ വീട് വെച്ചിട്ട് അതിലിരിക്കാൻ പറ്റിയിട്ടില്ല. മകള്‍ എഞ്ചിനീയറാണ്. അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും കുറ്റബോധം ലവലേശമില്ലാതെയായിരുന്നു ചെന്താമരയുടെ പ്രതികരണം.

ചെന്താമരയുടെ തെളിവെടുപ്പ് രണ്ടാം ദിവസവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. തന്റെ കുടുംബം തകർത്തവർക്കെതിരെയുള്ള വിധിയാണ് താൻ നടപ്പിലാക്കിയതെന്ന മനോഭാവത്തില്‍ തന്നെയാണ് ചെന്താമര ഇപ്പോഴുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *