നെഹ്‌റു കുടുംബത്തെ പരിഹസിച്ചും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ നന്ദി പ്രമേയ മറുപടി. അധികാരം കുടുംബ വാഴ്ചയ്ക്ക് വേണ്ടിയായിരിക്കരുതെന്നും ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ലോക്‌സഭയില്‍ ഇരിക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോഷൂട്ട് നടത്തുകയാണ് ചിലരെന്നും മോദി പറഞ്ഞു.
ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിയുകയാണ് ചെയ്തതെന്ന് വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാളിനെതിരെയും മോദി ആഞ്ഞടിച്ചു. തന്റെ സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. വനിതയായ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തെയും നരേന്ദ്രമോദി വിമര്‍ശിച്ചു.