പോക്സോ കേസ് പ്രതിക്ക് 29 വർഷം കഠിന തടവും 1,85,000 രൂപ പിഴയും

Kerala

കൊല്ലത്ത് 16 വയസുകാരിയെ രാത്രി വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിന തടവും 1,85,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം ഉളിയക്കോവിൽ ചേരിയിൽ സാഗർ നഗർ 72 തെക്കേവീട്ടിൽ 29 കാരനായ സുമേഷിനെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷിച്ചത്. 2023 മെയ്‌ മാസത്തിലായിരുന്നു കേസ് നസ്പദസമായ സംഭവം.

അതിജീവതയുടെ മാതാവ് ജോലി ചെയ്തിരുന്ന കടയിലെ സഹായിയായിരുന്ന പ്രതി പ്രായപൂർത്തിഅയക്കുമ്പോൾ വിവാഹം ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു അതിജീവതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവതയുടെ മാതാവ് പ്രതിയുടെ മോഷണ ശ്രമം കണ്ടെത്തിയതും പ്രതിയെ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പിഴ തുക അതിജീവതക്ക് നൽകണം. കൂടാതെ അതിജീവതയുടെ പുനരാധിവാസത്തിനായി തുക നിശ്ചയിച്ചു, ആ തുക എത്രയും വേഗം അതിജീവതക് നൽകുന്നതിനു ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ നിർദേശിച്ചും വിധി പരാമർശം ഉണ്ട്. കൊല്ലം ഈസ്റ് എസ് എച്ച് ഒ അനിൽകുമാർ. എൽ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ സരിത ആർ ഹാജരായി. എ എസ് ഐ പ്രസന്നഗോപൻ പ്രോസീക്യൂഷൻ നടപടികൾ ഏകീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *