പറവൂർ ഏഴിക്കര സെൻ്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ഇടവക തിരുന്നാളിനോടനുബഡിച്ച് ദേവാലയങ്കണത്തിൽ നടന്ന തിരുവാതിര വിശ്വാസികൾക്ക് വിസ്മയമായ അനുഭവമായി. വിമൺ വെൽഫയർ ഫാമിലി യൂണിറ്റ് വനിതകൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച തിരുവാതിര പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദനും മുതിർന്ന അമ്മമാരും ചെർന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിനീഷ് പൂണോലി, കടക്കര ഇൻഫൻ്റ് ജീസസ് ചർച്ച് വികാരി ഫാ. മിഥുൻമെൻ്റസ്, മദർ സുപ്പീരിയർ സിസ്റ്റർ ജയ ജേക്കബ് FCC,കൈക്കാരന്മാരായ സാജു കണ്ണേഴത്ത്, ആൻസിലി താടിക്കാരൻ, വൈസ് ചെയർമാൻ ജോൺസൺ ഈരാളിൽ എന്നിവർ സംസാരിച്ചു. തിരുന്നാൾ ജനറൽ കൺവീനർ ടി .സെബാസ്റ്റ്യൻ പോൾ സ്വാഗതവും സോണ സോണി നന്ദിയും പറഞ്ഞു.