കോഴിക്കോട്: പോക്സോ കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജയചന്ദ്രന് അഭിഭാഷകന് മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. കേസില്‍ ജയചന്ദ്രന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു