ഗൈനക്കോളജിസ്റ്റുകൾക്ക് ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിച്ച് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്

Breaking Kerala Local News

കോഴിക്കോട്: കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ രാജ്യത്തെ മൂന്നാമത്തെ വലിയ ശൃംഖലയായ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധർക്കായി ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം കോഴിക്കോട് സംഘടിപ്പിച്ചു. കാലിക്കറ്റ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമിൽ രാജ്യത്തെ പ്രമുഖ ഗൈനക്കോളജി വിദഗ്ധർ പങ്കെടുത്തു. കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ വളർച്ച, പ്രത്യുൽപാദന ആരോഗ്യ രംഗത്തെ പുരോഗതി എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. വർധിച്ചു വരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനെക്കുറിച്ചും (PCOS) ഇതുമൂലം ഫെർട്ടിലിറ്റിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ് റീജണൽ മെഡിക്കൽ ഓഫീസർ ഡോ. കുഞ്ഞിമൊയ്ദീൻ സെഷൻ നടത്തി. ജീവിതശൈലി ക്രമപ്പെടുത്തിയും നൂതന ചികിത്സ രീതികൾ അവലംബിച്ചും പിസിഒഎസ് മേഖലയിലെ ആശങ്കകൾ പരിഹരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഫെർട്ടിലിറ്റി മാർഗങ്ങളെക്കുറിച്ച് ഡോ. ആഷ്ന ചർച്ച നയിച്ചു. ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട എൻഡോസ്കോപ്പിക് നടപടിക്രമങ്ങളുടെ പരിശീലനം, ഫലങ്ങളിലെ കൃത്യത എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു. ക്രോമസോം അപാകതകൾ തിരിച്ചറിയുന്നതിലും ഗർഭാവസ്ഥയുടെ ആരോഗ്യം വിലയിരുത്തുന്നതിലും ആദ്യകാല രോഗനിർണയ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം ഏറെയാണെന്ന് ഡോ. പ്രശോഭ് പറഞ്ഞു.

കുടുംബങ്ങൾക്ക് താങ്ങാവുന്ന രീതിയിൽ കൃത്രിമ ഗര്‍ഭധാരണ പ്രവർത്തനങ്ങളെ വിപുലീകരിക്കുകയാണ് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ ലക്ഷ്യമെന്ന് സിഇഒ അഭിഷേക് അഗർവാൾ പറഞ്ഞു. “ബീജ സങ്കലനത്തിനായി സ്ത്രീകളിലെ അണ്ഡം സൂക്ഷിക്കുന്ന ‘എഗ്ഗ് ഫ്രീസിംഗ്’ മേഖലയിൽ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ പ്രവർത്തനം വലുതാണ്. വ്യക്തികൾക്ക് അവരുടെ പ്രത്യുത്പാദന ആരോഗ്യം സംരക്ഷിക്കാനും ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പുകൾ നടത്താനുമുള്ള സൗകര്യമാണ് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ് ചെയ്യുന്നത്.”- അദ്ദേഹം പറഞ്ഞു. കേരള ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി സെക്രട്ടറി ഡോ. സുഭാഷ് മല്ലയ്യ, കാലിക്കറ്റ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ജ്യോതി ചന്ദ്രൻ, കാലിക്കറ്റ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ലക്ഷ്മി എസ്, സെക്രട്ടറി ഡോ. രജീഷ് എസ് രവി, ഡോ. സബിത നിത്യാനന്ദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *