കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല.ഇക്കാര്യം ഹൈക്കമാൻഡ് കെ സുധാകരനെ അറിയിച്ചു.സുധാകരനെ നിലനിർത്തി പുനസംഘടന പൂർത്തിയാക്കാനാണ് തീരുമാനം.
പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ
സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.കെപിസിസിൽ നിലവിലെ ഒഴിവുകൾ നികത്തും.സജീവമല്ലാത്ത നേതാക്കളെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.അതേസമയം നാളെ കെസി വേണുഗോപാൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയിൽ പുനസംഘടന നടപടികൾ ചർച്ച ചെയ്യും. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിൽ നേതൃമാറ്റം വേണ്ടെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്.വയനാട് തൃശ്ശൂർ ഡിസിസികളിൽ പുതിയ അധ്യക്ഷൻമാരെ തീരുമാനിക്കും.കാര്യക്ഷമമല്ലാത്ത മറ്റു ഡിസിസി അധ്യക്ഷൻമാരെയും മാറ്റുമെന്നാണ് സൂചന.