ബോബി ചെമ്മണ്ണൂരിന് ജയിലിൽ അനധികൃതമായി സന്ദർശകരെ അനുവദിച്ച സംഭവത്തിൽ നടപടി.എറണാകുളം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സസ്പെൻഷൻ നടപടി.
മധ്യ മേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ പി അജയകുമാർ, എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്,അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ പ്രതിയായ ബോബി ചെമ്മണ്ണൂരിന് ജയിലിൽ അനധികൃതമായി സന്ദർശകരെ അനുവദിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലാണ് ഇപ്പോഴത്തെ സസ്പെൻഷൻ നടപടി.