അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ
വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന്
മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം
ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽകരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്ത്,ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾനീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലംകണ്ടിരിക്കുന്നത്.
24, 28, 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന്
വിട്ടയ്ക്കുക. പട്ടികകൈമാറാത്തതിനെ
ബെഞ്ചമിൻതുടർന്ന് വെടിനിർത്തൽ കരാർ നടപ്പാകില്ലെന്ന്ഇസ്രയേൽ പ്രധാനമന്ത്രി
നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെ
വെടിനിർത്തൽ കരാറിനെ എതിർത്ത്
ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ
രാജിവെച്ചു.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ
കടന്നുകയറി ഹമാസ് നടത്തിയ
സമാനതകളില്ലാത്ത ആക്രമണമാണ്
യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടൽമാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ 1200-ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. 360 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ളഗാസയിൽ 23 ലക്ഷം പേരാണ്അധിവസിച്ചിരുന്നത്. ഈ നഗരത്തിൽ ഇസ്രയേൽ വിതച്ച നാശം വളരെ ഭീകരമാണ്.ഒന്നു പ്രതിരോധിക്കാൻ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകൾക്കതീതമാണ്. പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിന്റെ മുൾമുനയിൽ നിറുത്താനും ഗാസയിലെ ഏറ്റുമുട്ടലിന്കഴിഞ്ഞു.