റോമി കുര്യാക്കോസ്
യു കെ: ഓ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ യു കെയിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെയും നിയമവശങ്ങൾ വിശദീകരിച്ചുകൊണ്ടും ജനുവരി 18ന് (ശനിയാഴ്ച) ഓൺലൈൻ ചർച്ചാക്ലാസുകൾ സംഘടിപ്പിക്കും. യു കെ സമയം രാത്രി 8 മണിക്ക് ‘Speak Up Against Domestic Violence’ എന്ന് പേരിൽ സൂം (ZOOM) പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിക്കുന്ന ചർച്ചാ ക്ലാസ്സിൽ ബഹു. കേംബ്രിഡ്ജ് കൗൺസിൽ മേയറും ഇംഗ്ലണ്ട് & വെയ്ൽസ് സീനിയർ കോർട്ട് സോളിസിറ്ററും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Hon. Rt. Cllr ബൈജു തിട്ടാല, ബഹു. ആഷ്ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി, സാമൂഹ്യ പ്രവർത്തകൻ സിബി തോമസ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ ദീപക് സദാശിവൻ തുടങ്ങി യു കെയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
അറിഞ്ഞോ അറിയാതെയോ യു കെയിൽ മലയാളികൾ അകപ്പെടുന്ന, പ്രത്യേകിച്ച് ഗാർഹിക പീഡന വകുപ്പുകൾ സംബന്ധമായ കേസുകൾ പെരുകുന്നതും ശിക്ഷ ലഭിക്കുന്നത് തുടർക്കഥയാവുന്ന സാഹചര്യമാണ് ഇപ്പോൾ യു കെയിൽ. മലയാളികൾ അകപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവാണ് അടുത്തിടെയായി കണ്ടുവരുന്നതെന്ന് യു കെയിലെ പോലിസ് ഉദ്യോഗസ്ഥർ തന്നെ അടുത്തിടെ പറഞ്ഞിരുന്നു.
ഇവിടുത്തെ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ട് കേസുകളിൽ അകപ്പെട്ടു പോകുന്നവർക്കും പരാതിപ്പെടാൻ കഴിയാത്തവർക്കുമായി, ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലുള്ള ഇടപെടലിന്റെ ഭാഗമായുമാണ് ഓ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ ഒരു വിദഗ്ധ പാനലിനെ അണിനിരത്തിക്കൊണ്ട് ഇത്തരത്തിൽ ചർച്ചാ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
നിരവധി ആളുകൾ കേരളത്തിൽ നിന്നും യു കെയിലേക്ക് കുടിയേറുന്ന ഈ അവസരത്തിൽ, ഇവിടുത്തെ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചാൽ ഇത്തരത്തിലുള്ള വിഷയങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടാകും.സെമിനാറിൽ പങ്കാളികളാകുന്നവർക്ക് തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വിദഗ്ധരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും എന്നും ഓ ഐ സി സി (യു കെ) ഭാരവാഹികൾ പറഞ്ഞു.
*Zoom Link:*
https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1
Meeting ID: 886 7504 7413
Passcode: 216739