ആത്മീയ രചനകളുടെ കാൽ നൂറ്റാണ്ട് പിന്നിട്ട് കുര്യൻ തലയോലപറമ്പ്

Uncategorized

1997 ൽ ഏഴുമുട്ടം താബോർ ധ്യാന കേന്ദ്രത്തിലൂടെ ജീവിത നവീകരണത്തിലേക്കും ശുശ്രൂഷ ജീവിതത്തിലേക്കും വിളി ലഭിച്ച കുര്യൻ തലയോലപറമ്പ് 2000 മുതൽ ആത്മീയ ലേഖന ശുശ്രൂഷകൾ ആരംഭിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടിലൂടെ ശാലോം ടൈംസ്, ഗുഡ് ന്യൂസ് മെസഞ്ചർ , വചനോത്സവം, സ്നേഹ താഴ്‌വര, താബോർ വോയ്സ് (മുംബൈ), മരിയ ദൂത്, ലോഗോസ് ഡൈജസ്റ്റ്, റിന്യൂവൽ വോയ്സ് (ബാംഗ്ളൂർ ), ഡിവൈൻ വോയ്സ്, സ്നേഹധാര , ജീവജ്വാല , ഏക രക്ഷകൻ, കാരിസ് ജ്യോതി, ജീവരക്ഷ എന്നിങ്ങനെ ഇന്ത്യയിലും വിദേശ്വരാജ്യങ്ങളിലും പ്രചാരമുള്ള 14 ആത്മീയ മാസികകളിലൂടെ 300 ൽ പരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. വഴി വിളക്കുകൾ, 365 പ്രഭാത ചിന്തകൾ എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആലപ്പുഴ IMS ധ്യാന കേന്ദ്രത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സ്നേഹധാര മാസികയിൽ പ്രസിദ്ധീകരിച്ച യാത്ര എമ്മാവൂസിലേക്കോ ? എന്ന ലേഖനം കേരളത്തിലെ ഏറ്റവും മികച്ച അത്മായ എഴുത്തുകാരനുള്ള വചനോത്സവം സിൽവർ ജൂബിലി മെമ്മോറിയൽ അവാർഡിന് അർഹമായി. പ്രോ-ലൈഫിനെ കുറിച്ച് എഴുതിയ ലേഖനങ്ങളെ പ്രതി KCBC പ്രോ-ലൈഫ് സമിതി അവാർഡും ഗുഡ് ന്യൂസ് ജപമാല റാലി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

KSRTC യിൽ നിന്ന് അസി. ഡിപ്പോ എഞ്ചിനീയറായിരുന്ന കുര്യൻ തലയോലപറമ്പ് വിവിധ മേഖലകളിൽ ആദരിക്കപ്പെട്ട ബഹുമുഖപ്രതിഭയാണ്. കേരളത്തിലെ ആദ്യകാല കരാട്ടെ മാസ്റ്റർമാരിൽ പ്രമുഖനായ ഇദ്ദേഹം കരാട്ടെ എന്ന കായിക ഇനത്തെ ജനകീയ മാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.All India Radio ഇദ്ദേഹവുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. കരാട്ടെ മാസ്റ്റർ എന്ന നിലയിൽ കോട്ടയം ജില്ലാ കൗൺസിലും തലയോലപറമ്പ് ഗ്രാമ പഞ്ചായത്തും കുര്യൻ തലയോലപറമ്പിനെ ആദരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കുര്യൻ തലയോലപറമ്പിന്റെ കരാട്ടെ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *