തിരുവനന്തപുരം: ഹണി റോസിന്റെ വിമർശനത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് രാഹുൽ ഈശ്വർ. ഹണി റോസിനെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. അമ്പലത്തിലും പളളികളിലും ഡ്രസ്കോഡ് ഉണ്ട്. അത് മറക്കരുതെന്നാണ് ഹണി റോസിനോട് അപേക്ഷിച്ചത്. സമൂഹത്തിൽ ഒരുപാട് തരത്തിലുളള ആളുകളുണ്ട്. പൊതുവേദിയിലേക്ക് പോകുമ്പോൾ വസ്ത്രധാരണത്തിൽ മാന്യത ഉണ്ടായിരിക്കണം എന്നും രാഹുൽ ഈശ്വർ പറഞ്ഞു.സാരി ഉടുത്തത് കൊണ്ട് ആർഷ ഭാരത സംസ്കാരം ആണെന്നോ സംസ്കാരത്തിന്റെ അളവുകോലാണന്നോ പറയാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.