തിരുവനന്തപുരം: 63മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം നേടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി.