ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതായി നടി ഹണി റോസ്. അശ്ലീല അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഹണി റോസ് പറഞ്ഞു. കൂട്ടാളികൾക്കെതിരെയും പരാതി നൽകുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ഹണി റോസ് ഇന്നലെ രംഗത്തെത്തിയിരുന്നു.
തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണ സാധ്യതകളും പഠിച്ച് അവര്‍ക്ക് നേരെ രംഗത്തുവരുമെന്ന് വ്യക്തമാക്കിയിരുന്നു. അസഭ്യ, അശ്ലീല ഭാഷാ പണ്ഡിതരോട് യുദ്ധം പ്രഖ്യാപിക്കുന്നതായും ഹണി റോസ് പറഞ്ഞിരുന്നു.

ഹണി റോസിന് പിന്തുണയുമായി താരസംഘടന എഎംഎംഎ രംഗത്തെത്തിയിരുന്നു. നടിയെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതിനിടെ ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പൊലീസ് പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ എടുത്തിരിക്കുന്നത്.
സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ പി വിമലദിത്യ വ്യക്തമാക്കി. നേരിട്ട് മൊഴി നൽകിയ സാഹചര്യത്തിൽ നടിയുടെ ഇൻസ്റ്റഗ്രാംപേജ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്. അശ്ലീല കമന്റുകൾ ഇടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.