പുതു വർഷത്തിൽ പുത്തൻ ഡൂഡിലുമായി അമുൽ ഗേൾ

National Uncategorized

ന്യൂഡൽഹി: പുതുവർഷത്തിൽ അമൂലിൻ്റെ വ്യത്യസ്തമായ ഡൂഡിൽ സോഷ്യൽ മീഡിയയിൽ തരം​​ഗമാകുന്നു. പരസ്യങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും എക്കാലവും പുതുമ നിലനിർത്തുന്ന അമുൽ ഗേളിന് ആരാധകർ ഏറെയാണ്. അമുൽ ഗേളിന്റെ ആനിമേറ്റഡ് ഡൂഡിൽ പങ്കുവെച്ച് കൊണ്ട് അമുൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

അതിൽ മലയാളികളുടെ എണ്ണവും കുറവല്ല. ഗ്രാഫിക്കിനൊപ്പം ‘ഹിയർ ഈസ് റ്റു മോർ മസ്കരാഹത്ത്’ എന്ന ക്യാപഷനും ശ്രദ്ധേയമായിരിക്കുകയാണ്. ഇവിടെ നിൽക്കുന്നത് കൂടുതൽ പുഞ്ചിരിക്കായി എന്ന് അർത്ഥം വരുന്ന ക്യാപ്ഷനിൽ മുസ്കുരാഹത്ത് എന്ന വാക്ക് മസ്കരാഹത്ത് എന്ന് മാറ്റി രണ്ട് കളറിൽ ആണ് എഴുതിയിരിക്കുന്നത്. പുഞ്ചിരി എന്നർത്ഥം വരുന്ന മുസ്കുരാഹത്ത് എന്ന വാക്കിൻ്റെ ആദ്യ ഭാഗത്തുള്ള മുസ്കാ എന്നതാണ് മറ്റൊരു കളറിയാണ് എഴുതിയിരിക്കുന്നത്. മുസ്കാ എന്നതിൻ്റെ അർത്ഥം വെണ്ണയെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *