കുന്നംകുളത്ത് മോഷണശ്രമത്തിനിടയിൽ കൊലപാതകം;യുവതിയെ കഴുത്തറുത്ത നിലയിൽ

Breaking Kerala Local News

കുന്നംകുളം: ആർത്താറ്റിൽ മോഷണശ്രമത്തിനിടെ കൊലപാതകം. ആർത്താറ്റ് പള്ളിക്ക് അരികിലൂടെ പോകുന്ന വഴിയിൽ പാടത്തോട് ചേർന്ന് താമസിക്കുന്ന

കിഴക്ക് മുറി നാടൻചേരി വീട്ടിൽ മണികണ്ഠൻ്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്ക് വച്ച് യുവാവിനെ കണ്ടവരുണ്ട്.

ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *