ടിക്കറ്റ് എടുക്കാൻ പൈസയില്ലാത്തതിനെ തുടർന്ന് ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്

National Uncategorized

ഭോപ്പാൽ: മധ്യപ്രദേശിൽ ടിക്കറ്റ് എടുക്കാൻ പൈസയില്ലാത്തതിനെ തുടർന്ന് ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. ഡിസംബർ 24നായിരുന്നു സംഭവം ഉണ്ടായത്. റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന യുവാവ് ട്രാക്ക് നിരീക്ഷിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്ന് ട്രെയിന്‍ നിര്‍ത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *