കോഴിക്കോട്: കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മോട്ടോർ ആൻഡ് ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍ ജഡ്ജായ എം സുഹൈബിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി. സുഹൈബ് ഉടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വടകര ജില്ലാ ജഡ്ജ് ജി ബിജുവിന് ചുമതല കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം; ജഡ്ജിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
