ഗുരുവായൂർ: ബസ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ വീട് കയറി ആക്രമിച്ചു. അരിയന്നൂർ സ്വദേശി ഷമീർ(42)നെയാണ് 12 അംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഷമീറിന്റെ മൂക്കിന്റെ പാലം തകർന്നു.സാരമായി പരിക്കേറ്റ ഷമീറിനെ ചൂണ്ടൽ സെന്റ്. ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ തകർക്കുകയും ചെയ്തു.ഭാര്യയെയും പിതാവിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഗുരുവായൂർ പോലീസ് കേസെടുത്തു
ബസ് സമയത്തെ ചൊല്ലി തർക്കം; യുവാവിന്റെ വീട് കയറി ആക്രമണം
