തിരുവനന്തപുരം:തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് & കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഗീത ലോകത്തിലെ അനശ്വര പ്രതിഭയും, കലാനിധി ട്രസ്റ്റിന്റെ ഉപദേശക സമിതി ഉപാധ്യക്ഷനുമായിരുന്ന പദ്മശ്രീ. എസ്. പി. ബാലസുബ്രമണ്യത്തിന്റെയും, മലയാളത്തിൻ്റെ പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്ക്കര ജേതാവുമായ ഓ എൻ വി കുറുപ്പിൻ്റെയും സ്മരണാ ർത്ഥം ഫെബ്രുവരി 26 ശിവ രാത്രി ദിനത്തിൽ വൈകിട്ട് 5 ന് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര തിരുസന്നിയിൽ എസ് പി ബി, ഒ എൻ വി സ്മൃതി സന്ധ്യ സംഘടിപ്പിക്കും.സ്മൃതി സന്ധ്യയിൽ മിനി സ്ക്രീൻ-സിനിമ, മാധ്യമ പുരസ്കാര സമർപ്പണവും, നാടൻ കലമേളയും,താര നിശയും അരങ്ങേറും.കലാ -സാഹിത്യ സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയര്പേഴ്സൻ ഗീതാരാജേന്ദ്രൻ അറിയിച്ചു.