കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താൻ തുടങ്ങും

Kerala Local News

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക്
ജീവനക്കാരുടെ മൊഴി പ്രത്യേക
അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താൻ
തുടങ്ങും. ആത്മഹത്യക്കുറിപ്പിൽ പേരുള്ള
ബാങ്ക് സെക്രട്ടറി റെജി എബ്രഹാം
ജീവനക്കാരായ ബിനോയി, സുജമോൾ
എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ
രേഖപ്പെടുത്തുക. സാബുവിനെ
ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല
കമ്മറ്റി അംഗം വി ആർ സജിയുടെ മൊഴിയും
സംഘം രേഖപ്പെടുത്തും. മൊഴിയിലും
സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ
പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള
തെളിവുകൾ കിട്ടുമോയെന്നാണ് പോലീസ്
പ്രധാനമായുംപരിശോധിക്കുന്നത്.സാബുവിന്റെ മരണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കെതിരെയും ബാങ്ക്
ജീവനക്കാർക്കെതിരെയും ആത്മഹത്യ
പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി
ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ
പോലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കിൽ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും. സി പി ഐ എം ജില്ലാ കമ്മിറ്റിഅംഗം വി ആർ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പിൽ പരാമർശിക്കുന്ന മൂന്നുപേർക്കെതിരെയും ആരോപണം കടുപ്പിക്കുകയാണ് സാബു തോമസിന്റെ കുടുംബവും. ഒന്നരവർഷം സാബുവും താനുംഅനുഭവിക്കേണ്ടിവന്ന യാതനകൾപോലീസിനോട് പറഞ്ഞുവെന്ന് മേരിക്കുട്ടിവ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാർക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുംആവശ്യമുണ്ട്.
അതേസമയം, ജീവനക്കാരെ സംരക്ഷിക്കുന്ന
നിലപാട് ആവർത്തിക്കുകയാണ് ബാങ്ക്
പ്രസിഡണ്ട് എം ജെ വർഗീസ്. ആരോപണ
വിധേയരാണെങ്കിലും ജീവനക്കാർക്കെതിരെ
ഉടനെ നടപടി ഉണ്ടാവില്ല.വൈകിയാണെങ്കിലും
സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി
അഗസ്റ്റിൻ വി ആർ സജിയുടെ ഭീഷണിയേ
തള്ളിപ്പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *