അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് അര്‍ധസഹോദരന്മാരുടെ കഴുത്തറ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിസംബര്‍ 21ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ക്രൂരത പുറത്തറിയുന്നത്. ഡിസംബര്‍ 20ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടികളെ കാണാതായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ഒഡല്‍ഗുരി ജില്ലയിലെ സാന്തോപാറയില്‍ നിന്നും കഴുത്തറുത്ത നിലയില്‍ ഇവരുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കുട്ടികളുടെ അര്‍ധസഹോദരന്‍ മോട്ടോര്‍ബൈക്കിലെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി നീരജ് ശര്‍മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.ഒഴിഞ്ഞ ഒരിടത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു നീരജ്. അന്വേഷണത്തില്‍ മോട്ടോര്‍ ബൈക്കും കുട്ടികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമടക്കം കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് പിതാവ് തന്നെ പരിഗണിക്കുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പ്രതിയുടെ മൊഴി.