സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് : ഗ്രാമിന് കുറഞ്ഞത് 65 രൂപ

Breaking Kerala Local News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 56560 ത്തിനേക്കാൾ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,560 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2581 ഡോളർ വരെ താഴ്ന്ന ശേഷം വില 2594 ഡോളറിൽ എത്തി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *