മുംബൈ: നിക്ഷേപത്തട്ടിപ്പും നിയമലംഘനവും നടത്തിയ യൂട്യൂബർക്ക് 9.5 കോടിരൂപ പിഴയിട്ട് സെബി. 19 ലക്ഷം സബ്സ്ക്രൈബറുള്ള രണ്ട് യൂട്യൂബ് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കെതിരെയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടപടിയെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ രവീന്ദ്രഭാരതി എജ്യൂക്കേഷനെതിരെയും സെബി നടപടിയെടുത്തിട്ടുണ്ട്.രജിസ്ട്രേഷനില്ലാതെ നിക്ഷേപകർക്ക് ഉപദേശം നൽകുകയും അനുഭവപരിചയമില്ലാത്ത നിരവധി നിക്ഷേപകരെ കബളിപ്പിച്ചതിനുമാണ് നടപടി.