കോതമംഗലം : കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമെന്ന് സമീപവാസികള്‍ പറയുന്നു.
എല്‍ദോസ് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്.വനാതിർത്തിയിൽ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്.തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത്.സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു.