FPO കൾക്കായി സൗജന്യ സൗജന്യ സംരംഭകത്വ ശിൽപശാല

Breaking Kerala Local News

കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് ഏറ്റെടുക്കാവുന്ന കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം. ഭക്ഷ്യ സംസ്‌കരണം, ചെറുകിട വ്യവസായ രംഗങ്ങളിലെ നൂതന സംരംഭകത്വ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനും FPO കൾക്ക് ആർജിക്കാൻ കഴിയുന്ന വായ്‌പ പദ്ധതികളെയും സബ്‌സിഡി സ്‌കീമുകളെയും പരിചയപ്പെടുത്തുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രോസസ്സിംഗ് യന്ത്രങ്ങളെ പരിചയപ്പെടുന്നതിനുള്ള അവസരവും ശിൽപശാലയിലുണ്ടാകും.തീയതി – 2024 ഡിസംബർ 21 ശനി, അഗ്രോപാർക്ക് സൗജന്യ രജിസ്‌ട്രേഷൻ Ph No: 0484-2999990, 094467 13767

Leave a Reply

Your email address will not be published. Required fields are marked *