കോഴിക്കോട് ഭാഗത്ത് നിന്ന് വടക്കൻ മേഖലയിലെ രാത്രികാല യാത്ര പ്രശ്നം പരിഹരിക്കണം: റെയിൽവേ പ്രൊട്ടക്ഷൻ ഫോറം

Breaking Kerala Local News

കാഞ്ഞങ്ങാട്:കോഴിക്കോട് നിന്ന് മലബാറിലെ വടക്കോട്ടുള്ള രാത്രികാല യാത്രാ പ്രശ്നം പരിഹരിക്കാൻ 06455 നമ്പർ ഷൊർണൂർ കോഴിക്കോട് പാസഞ്ചർ മെമു സർവീസ് ആക്കി മഞ്ചേശ്വരം വരെ നീട്ടുകയോ അല്ലെങ്കിൽ 16307 ആലപ്പുഴ കണ്ണൂർ ഇൻറർ സിറ്റി മഞ്ചേശ്വരം വരെ നീട്ടുകയോ ചെയ്ത് രാത്രി യാത്രാ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ദിലീപ് മേടയിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന പാസാക്കി.

ജനുവരി മാസത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് മുന്നിൽ വൈകിട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണാ സമരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

കാഞ്ഞങ്ങാട് സന്ദർശനത്തിന് എത്തുന്ന റെയിൽവേ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാന് രാത്രികാലത്ത് വടക്കൻ മലബാറിലെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം അധ്യക്ഷതവഹിച്ചു. കൂക്കൾ ബാലകൃഷ്ണൻ സികെ നാസർ കാഞ്ഞങ്ങാട് അഹമ്മദ് കീർമാണി ദിലീപ് മേടയിൽ സതീഷ് ടി അബ്ദുസമദ് അബ്ദുൽ റസാഖ് അബ്ദുൾ കയ്യും തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *