ഇനി എനിക്ക് ഒരു കുട്ട് വേണം : വിവാഹത്തിന് ഒരുങ്ങി നിഷ സാരംഗ്

Breaking Kerala Local News

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച്‌ മുൻപ് നടി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹവും ആ ജീവിതം പരാജയപ്പെട്ടതിനുള്ള കാരണവും വരെ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിഷയുടെ മറ്റൊരു വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.രണ്ടാമത് ഒരു വിവാഹം വേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ് നടിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന ആഗ്രഹമുണ്ടെന്ന കാര്യമാണ് നിഷ പങ്കുവയ്ക്കുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് നിഷ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.അന്‍പത് വയസ്സുവരെയുള്ള ജീവിതം മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും.

എന്ന് മക്കളോട് നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ടുവേണം എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.അമ്മ വിവാഹം കഴിക്കാന്‍ ഒരുക്കമാണെങ്കില്‍ അതിന് തടസ്സം നില്‍ക്കില്ല, അമ്മയെ നോക്കുന്ന ഒരാളായിരിക്കണം അതെന്ന നിബന്ധന മാത്രമേയുള്ളൂ എന്നാണ് മക്കളും പറയുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഷയുടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *