പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തില്‍ റോഡ് നിർമാണത്തില്‍ വലിയ പാകപിഴകള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്ന ഐഐടി റിപ്പോർട്ട് പുറത്ത്. അപകടം നടന്ന റോഡില്‍ സ്റ്റോപ്പ് സൈറ്റ് ഡിസ്റ്റൻസ് (മുന്നില്‍ പോകുന്ന വാഹനത്തെ മനസിലാക്കി നിർത്താനും വേഗം കുറയ്ക്കാനും ഉള്ള കാഴ്ച ദൂരം) വളരെ കുറവാണെന്നും ഓവർ ടേക്കിങ് സൈറ്റ് ഡിസ്റ്റൻസും കുറവാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പാലക്കാട് കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകടമേഖലയെന്നാണ് മോട്ടോർ വാഹന വകുപ്പിന് വേണ്ടി പാലക്കാട് ഐഐടി തയാറാക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.