കണ്ണൂർ ഐടിഐയില്‍ KSU- SFI സംഘർഷം

Breaking Kerala Local News

കണ്ണൂർ: കണ്ണൂർ ഐടിഐയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് KSU- SFI സംഘർഷം. പ്രിന്‍സിപ്പലിനെ കാണാനെത്തിയ KSU അംഗങ്ങളെ SFI തടഞ്ഞു. പൊലീസ് ലാത്തി വീശി.

34 വർഷങ്ങൾക്കുശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ KSU യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ SFI പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് KSU പ്രവർത്തകരുടെ ആക്ഷേപം.

KSU ജില്ലാ പ്രസിഡൻ്റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയുമടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ കോളേജ് ക്യാംപസിലെത്തി. തുടർന്ന് ഇവർ ക്യാംപസിനകത്ത് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിൻസിപ്പലിനെ കാണാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *