മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി തീര്‍പ്പ് ഉണ്ടാകുന്നത് വരെ സംരക്ഷണം നല്‍കാമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി.
അതിനിടെ, മുനമ്പം വിഷയത്തിൽ രാഷ്ട്രീയമോ മറ്റ് വിഭജനമോ ഉണ്ടാകരുതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭൂമി വഖഫാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. വഖഫ് ഭൂമി വില്‍ക്കാന്‍ കഴിയുമോ. കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.