മേൽപ്പാലത്തിന് താഴെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

Breaking Kerala Local News

ഗുരുവായൂർ :റെയിൽവേ മേൽപ്പാലത്തിനു താഴെ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം പ്രദേശവാസികൾക്ക് സമാധാനം നഷ്ടപ്പെടുന്നുവെന്ന് പരാതി. സീസണിലെത്തുന്ന നാടോടികൾക്ക് പുറമെയാണ് പാലത്തിന് താഴെ സ്ഥിരതാമസമാ ക്കിയ ക്രിമിനൽ സംഘങ്ങളുടെ മദ്യപിച്ചുള്ള അഴിഞ്ഞാട്ടവും അടിപിടിയും. പാലത്തിനടിയിൽ പരസ്യമായ മദ്യപാനവും അക്രമവും തുടർ ക്കാഴ്ചയാണെന്നും ഇക്കാര്യം പോലീസിലും നഗരസഭ ഉദ്യോഗസ്ഥരെയും നിരവധിതവണ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു.

പ്രദേശത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും സംരക്ഷണം ഒരുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും പിൻബലത്തിൽ അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. ഭരണകക്ഷി നേതാക്കളുടെ ഇത്തരം ഗുണ്ടായിസത്തിന് നേരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പരിസരവാസികൾ അറിയിച്ചു

*ഗുരുവായൂരിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസിനും നഗരസഭയ്ക്കും നോട്ടീസ്*

ഗുരുവായൂർ :റെയിൽവേ മേൽപ്പാലത്തിന് കീഴിലുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടിയ വ്യാപാരികൾ ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ ഹർജി ഫയൽ ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടികളെ പറ്റി അറിയിക്കുവാൻ ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ മുൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരോട് 13 ന് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ അധികൃതർ നോട്ടീസ് നൽകി.

നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഫലം ഇല്ലാത്തതിനെ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകരായ സുജിത് അയിനപ്പുള്ളി, മാളവിക കെ.ഷൽജി, ആയിഷ ലിയാന എന്നിവർ മുഖേനെ താലൂക്ക് സർവീസ് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *