വെങ്ങാനൂർ ചാവടിനട സ്കൂളിൽ അപകടപരമായി നിന്ന ഇലക്ട്രിക് പോസ്റ്റ് നീണ്ട ഒന്നര വർഷകാലമായി സ്കൂൾ പ്രിൻസിപ്പാൾ ആഴാകുളം KSEB സെഷൻ AE യ്ക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിനാൽ യൂത്ത് കോൺഗ്രസ് കോവളം നിയോജകമണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിക്കുകയും തിങ്കളാഴ്ച്ച തന്നെ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്യാം എന്ന് ഉറപ്പ് രേഖമൂലം തന്നതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.ഉപരോധ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് അരുൺ,ഷമീർ വിഴിഞ്ഞം,ശോഭരാജ് വെങ്ങാനൂർ,ഹാജ ബാലരാമപുരം,അനീഷ് കാഞ്ഞിരംകുളം,കാർത്തിക് കല്ലിയൂർആദർശ് വെങ്ങാനൂർ,മുനീർ വിഴിഞ്ഞം,വിഷ്ണു വെങ്ങാനൂർ,അഖിൽ രവീന്ദ്രൻതുടങ്ങിയവർ പങ്കെടുത്തു.
