തൃശ്ശൂരിൽ കോൺഗ്രസ്‌ ഗ്രൂപ്പ് യുദ്ധം;വാക്കേറ്റം, കയ്യാങ്കളി

Kerala

ഗുരുവായൂർ: കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ് ക്യാമ്പിൽ നിന്ന് എ ഗ്രൂപ്പ് അംഗങ്ങൾ ഇറങ്ങിപോയി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സറൂക്കിനെ ക്യാമ്പിൽ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു എ ഗ്രൂപ്പ് അംഗങ്ങളുടെ ഇറങ്ങിപോക്ക്.

ക്യാമ്പ് ആരംഭിക്കുന്നതിന് മുൻപ് സറൂക്കിനെ പങ്കെടുപ്പിക്കാത്തതിൽ എ ഗ്രൂപ്പ് അംഗങ്ങൾ ചോദ്യം ചെയ്തത് തർക്കത്തിനും കയ്യാങ്കളിക്കും വഴിവെച്ചു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ കെ. മുരളീധരന്റെ പരാജയത്തിൽ തൃശ്ശൂരിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാവുകയായിരുന്നു.

പാവറട്ടിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് സമാന്തര കമ്മിറ്റി

പാവറട്ടി: രണ്ടു തട്ടിലായ കോൺഗ്രസിൽ പോര് രൂക്ഷമാകുന്നു. മണ്ഡലം കമ്മിറ്റിക്ക് സാമാന്തരമായി ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഔദ്യോഗിക കോൺഗ്രസ് കമ്മിറ്റി ഇടപെടുന്നില്ലെന്നും പ്രക്ഷോഭ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള ശേഷിയില്ലെന്നും കോൺഗ്രസ് പഞ്ചായത്ത് തല കമ്മിറ്റി നേതാക്കൾ കുറ്റപ്പെടുത്തി. പാവറട്ടി പഞ്ചായത്ത് ഭരണ സമിതിയുടെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പാവറട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ജോളി വില്ലയിൽ ചേർന്ന പാവറട്ടി പഞ്ചായത്ത്‌ കോൺഗ്രസ് കൺവെൻഷനിൽ
കോൺഗ്രസ്സ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റായി കെ. സി. അബ്ദുല്ലയെ തിരഞ്ഞെടുത്തു.
(വൈസ് പ്രസിഡണ്ട് )സി. പി. ഷാജി, ജോസഫ് ബെന്നി, ഡേവിസ്‌ പുത്തൂർ, ഉസ്മാൻ കൂരിക്കാട്,ഭാസ്കരൻ മന്നത്ത്, സി. എസ്. രാജൻ, (സെക്രട്ടറി) ധന്യ സിബിൽ, മിനി ജോസ്മോൻ, ഷിജു വിലക്കാട്ടുപാടം, Dr അനീഷ്, താജുദ്ധീൻ കൂരിക്കാട്, മോഹനൻ. വി. വി, ഗണേഷ്. പി. കെ, (ട്രഷർ) അഷറഫ് കിള്ളിയത്ത്.

പാവറട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സലാം വെന്മേനാട് ഉദ്ഘാടനം ചെയ്തു.
കെ. സി. അബ്ദുള്ള അധ്യക്ഷനായി. മോഹനൻ ,കെ. സി. കാദർമോൻ
രക്ഷാധികാരികളായി.സലാം വെന്മേനാട്, കമാലുദ്ധീൻ തോപ്പിൽ, ഉമ്മർ സലീം, എ. സി. വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *