കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി ചേർന്ന അഗ്നിശമന സേന ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപെടുത്തി. ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായ ഒഴിപ്പിക്കുകയായിരുന്നു.
ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അഗ്നിശമന സേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്. തീനിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ ഗോഡൗണിനുള്ളിൽ കടന്ന് പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് ഫയർഫോഴ്സ് അധികൃതർ.