ദിശ ഹയർ സ്റ്റഡി എക്സ്പോ ഉത്ഘാടനം ചെയ്തു

Uncategorized

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് & കൗൺസിലിംങ്ങ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ 10, 11, 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടക്കുന്ന ദിശ ഹയർ സ്റ്റഡി എക്സ്പോ പറവൂർ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എറണാകുളം ഡപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാ ദേവി ഉത്ഘാടനം ചെയ്തു. പറവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബീന ശശിധരൻ അധ്യക്ഷനായി മുനിസിപ്പൽ വൈസ് ചെയർമാൻ എം. ജെ രാജു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഇ.ജി. ശശി, കരിയർ ഗൈഡൻസ് ജില്ലാ കോർഡി നേറ്റർ സി.എ ബിജോയ്, പ്രിൻസിപ്പാൾ വീണ സി.വി, ഹെഡ്മിസ്ട്രസ സീന, പി.ടി.എ പ്രസിഡൻ്റ് അഷറഫ്, വൈസ് പ്രസിഡൻ്റ് അനിൽകുമാർ ബി., കരിയർ ഗൈഡൻസ് ജില്ലാ ജോയിൻ്റ് കോർഡിനേറ്റർ പ്രമോദ് മാല്യങ്കര , എ.എൽ ചാന്ദിനി, കെ. എസ് സുമ എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസത്തെ ഹയർ സ്റ്റഡി എക്സ്പോയിൽ സർക്കാർ എയ്ഡഡ് മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിയർ സ്റ്റാളുകൾ, കരിയർ സെമിനാർ, കെ. ഡാറ്റ് അഭിരുചി പരീക്ഷ, വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധം അവതരണം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ദിശ എക്സ്പോയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടായിരത്തിൽ പരം വിളിർത്ഥികൾ പങ്കെടുക്കുന്നു. ഒന്നാം ദിവസമായ ‘വെള്ളിയാഴ്ച എൻട്രൻസ്, വിദേശ പഠനം, പോളിടെക്നിക്ക്, SSLC ക്ക് ശേഷം എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു. രണ്ടാം ദിവസമായ ശനിയാഴ്ച കോമേഴ്സ് , ഹുമാനിറ്റീസ് കാർക്ക് പ്രത്യക സെക്ഷൻ , ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് എന്നീ വിഷയങ്ങളിൽ ക്ലാസ നടക്കും ഉച്ഛയ്ക്ക് വിളാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും ‘കെ ഡാറ്റ് അഭിരുചി പരീക്ഷയിൽ 50 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. ഗവ. പോളിടെക്നിക്ക്, കേന്ദ്ര സർവ്വകലാശാല, വനിത ഐ ടി ഐ, ചാർട്ടേണ്ട് അക്കൗണ്ടൻ്റ്, അസാപ്, എംപ്ലോയ്മെൻ്റ് എക്സേഞ്ച് , ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി 16-ൽ പരം കരിയർ സ്റ്റാളുകൾ മിനി ദിശയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *