കിഴക്കന്‍ ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ബുലാംബുലിയിലെ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലില്‍ ആറ് ഗ്രാമങ്ങളിലെ 40 വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
തലസ്ഥാനമായ കമ്പാലയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താലാണ് മസുഗു ഗ്രാമത്തില്‍ എത്തുക. മണ്ണ് വീണുകിടക്കുന്ന ബഹിരാകാശ ചിത്രങ്ങള്‍ കാണാം. കിമോണോ ഗ്രാമത്തില്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം സജീവമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എന്നാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു