കൊച്ചി: ഇലക്ട്രിക് വാഹന രംഗത്ത് വൻ കുതിപ്പുമായി കേരളത്തിലെ സ്റ്റാർട്ടപ്പ് ഗോ ഈസി ഓട്ടോടെക് pvt ltd.. ഒരു വർഷത്തിനിടെ 103 ഡി സി സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ് ഗോ ഈസിയുടെതായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ മുൻനിരയിൽ ഗോ ഈസിക് എത്താൻ സാധിച്ചു. ഇത്രയധികം സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഒരു സ്റ്റാർട്ടപ്പ് കമ്പനി എന്ന നിലയിൽ വലിയ നേട്ടം കൂടിയാണ്. ഇലക്ട്രിക് വെഹിക്കിൾ ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമായതും കൂടുതൽ ഉപഭോക്താക്കളെ ഇലക്ട്രിക് വണ്ടികളിലേക്ക് ആകർഷിക്കുവാനും ഗോ ഇസി ലക്ഷ്യമിടുന്നു.
നിലവിലുള്ള കമ്പനികളെ അപേക്ഷിച് വളരെ കുറഞ്ഞ നിരക്കാണ് ഗോ ഇസി മുന്നോട്ടുവയ്ക്കുന്നത്. ഇലക്ട്രിക് വണ്ടികൾ ചാർജ് ചെയ്യാൻ വെറും ₹12.7/ യൂണിറ്റ് + GST മാത്രമാണ്. ഈ ഓഫറോടെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാനായി അവസരം ലഭിക്കുന്നത്.
രാജ്യവ്യാപകമായി 1000 സൂപ്പർഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായും ഗോ ഈസി സ്റ്റാർട്ടപ്പ് കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്.