കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ പീഡനശ്രമ പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയിരിക്കുന്നത്.
പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻ്റ് ചെയ്തു.